നോര്‍ക്ക – കേരളാബാങ്ക് പ്രവാസി ലോണ്‍മേള: ഫെബ്രുവരി 28ന് കോഴിക്കോട്

നോര്‍ക്ക – കേരളാബാങ്ക് പ്രവാസി ലോണ്‍മേള: ഫെബ്രുവരി 28ന് കോഴിക്കോട്

കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി ഫെബ്രുവരി 28ന് പ്രവാസി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് (NDPREM) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ആഡിറ്റോറിയത്തിലാണ് മേള നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രവാസിസംരംഭകര്‍ നോര്‍ക്ക റൂട്ട്‌സ് ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പദ്ധതി വിശദീകരണം പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം പങ്കെടുക്കാവുന്നതാണ് .

പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് എന്‍.ഡി.പി ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ് ഓഫീസ് 0471-2770500 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *