ആര്‍.സി.എല്‍.പി സ്‌കൂള്‍ ചുണ്ടേല്‍ 100ാം വാര്‍ഷികാഘോഷം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്

ആര്‍.സി.എല്‍.പി സ്‌കൂള്‍ ചുണ്ടേല്‍ 100ാം വാര്‍ഷികാഘോഷം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്

ചുണ്ടേല്‍: 1924ല്‍ ഏഴ് കുട്ടികളുമായി ആരംഭിച്ച ആര്‍.സി.എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. ശതാബ്ദി ആഘോഷങ്ങളുടെ പ്രചരണാര്‍ഥം 23ന് വ്യാഴം രാവിലെ 10.30ന് ചുണ്ടേല്‍ ടൗണില്‍ വിളംബര ജാഥയും സംഘടിപ്പിക്കും. വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം നാടിന്റെ ഉത്സമാക്കി മാറ്റുന്നതിനായി യൂഫോറിയ 2023-24 എന്ന പേരില്‍ നൂറിന പരിപാടികള്‍ സംഘടിപ്പിക്കും. 1932ല്‍ ഗവണ്‍മെന്റ് അംഗീകാരം ലഭിച്ച സ്‌കൂളിന് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1954ല്‍ ഇരുനില കെട്ടിടവും 2008ല്‍ സൗകര്യപ്രദമായ മൂന്ന് നില കെട്ടിടവും പണിയാന്‍ സാധിച്ചു. കാലത്തെ അതിജീവിച്ച് മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നില്‍ക്കുന്ന വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം ചരിത്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *