നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു

നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കസബ പോലിസ്. എറണാകുളം സ്വദേശികളായ അമല്‍ (21 ), അമ്പാടി (19) എന്നിവരെയാണ് കസബ ഇന്‍സ്പക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ നഗരത്തിലെ സ്വകാര്യ കോളജിലെ ഡയാലിസിസ് ട്രെയിനിങ് വിദ്യാര്‍ഥിയും മറ്റൊരാള്‍ എറണാകുളത്തെ കോളജ് വിദ്യാര്‍ഥിയുമാണ്. ഇവരെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്‌.

.

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *