ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആദരിച്ചു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആദരിച്ചു

തൃശൂര്‍: ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പേള്‍ റീജന്‍സിയില്‍ നടന്ന യോഗത്തില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എസ്.ജയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ സി.എന്‍ ഗോവിന്ദന്‍കുട്ടി, സി.വി കുരിയാക്കോസ്, വി.ടി ആന്റണി, വികാസ് ചക്രപാണി, ഷൈനി കൊച്ചുദേവസ്സി, ബ്ലോക്ക് ഭാരവാഹികളായ വി.കെ സുലൈമാന്‍, സി.പി ജോസ്, സി. സേതുമാധവന്‍, തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *