മഹാശിവരാത്രി; ജഗന്നാഥ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി

മഹാശിവരാത്രി; ജഗന്നാഥ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി

തലശ്ശേരി: ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രത്തില്‍ മഹാശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാഗണപതിഹവനത്തിന് ശേഷം നടന്ന ശിവ സഹസ്രനാമ ലക്ഷാര്‍ച്ചനക്ക് ഒട്ടേറെ വിശ്വാസികള്‍ പങ്കാളികളായി. ഗുരുപൂജ, വിശേഷാല്‍ പൂജ, ശീവേലി എഴുന്നള്ളത്ത് എന്നിവയുമുണ്ടായി. ദീപാരാധനയോടനുബന്ധിച്ച് നൂറുകണക്കിന് നെയ് വിളക്കുകള്‍ തെളിയിച്ചു. തുടര്‍ന്ന് കലാദര്‍പ്പണ അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. അത്താഴപൂജയ്ക്ക് ശേഷം പുലര്‍ച്ചെ 3.30ന് ക്ഷേത്ര പ്രദക്ഷിണം, മംഗളാരതി എന്നിവയുമുണ്ടായി. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യന്‍, ഡയരക്ടര്‍മാരായ രാജീവന്‍ മാടപ്പീടിക, രാഘവന്‍ രാഘവന്‍ പൊന്നമ്പത്ത്, ചന്ദ്രന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *