കോഴിക്കോട്: ട്രാന്‍സ്‌ജെന്റര്‍ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിര്‍ത്താല്‍ പിന്തിരിപ്പന്‍ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു. ട്രാന്‍സ്‌ജെന്റര്‍ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചു തകര്‍ക്കുകയാണെന്ന് സമ്മേളനത്തില്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഗുണ്ടാ നേതാക്കളുടെ വാ തുറക്കുമ്പോള്‍ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.