ക്യൂരിയോസ് കാര്‍ണിവല്‍ 17, 18, 19ന്

ക്യൂരിയോസ് കാര്‍ണിവല്‍ 17, 18, 19ന്

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ആഭിമുഖ്യത്തില്‍ 17, 18, 19 തീയതികളില്‍ മെഡിക്കല്‍കോളേജിനകത്തുള്ള ഐ.പി.എം ക്യാമ്പസില്‍ ക്യൂരിയോസ് കാര്‍ണിവല്‍ നടക്കും. സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള സന്ദേശ പ്രചരണം, സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവ സമാഹരണം, രോഗികള്‍ക്കും പരിചാരകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും നല്ല ഓര്‍മകള്‍ സമ്മാനിക്കുക എന്നിവയാണ് ക്യൂരിയോസ് കാര്‍ണിവലിലൂടെ ലക്ഷ്യമിടുന്നത്. കലാസംഗീത സാഹിത്യ സദസുകള്‍, ഭക്ഷണ സ്റ്റാളുകള്‍, ചര്‍ച്ചകള്‍, കഥകള്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും. പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവ വളണ്ടിയര്‍മാരാണ് ക്യൂരിയോസ് സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കൊളാബ്രേറ്റിംഗ് സെന്റര്‍ കൂടിയാണ് ഐ.പി.എം.

Share

Leave a Reply

Your email address will not be published. Required fields are marked *