പാലക്കാട് സ്വദേശിയായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍

പാലക്കാട് സ്വദേശിയായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ആണ്‍കുട്ടിയെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. 17 വയസ്സായിരുന്നു. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ആണ് അനസ്. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു.

ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസും വീട്ടുകാരും എത്തിയപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു. അനസിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാവക്കാട്ടെ ഷോപ്പില്‍ വിറ്റതായി വിവരം ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തൃശൂരിലെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *