ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു

ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു

കോഴിക്കോട്: മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള്‍ ഹിന്ദി ക്ലബിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഹിന്ദി ഉത്സവ് 2023’ന്റെ ഉദ്ഘാടനം പ്രേജിത് പിലാച്ചേരി നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എന്‍.ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. പി.സ്‌നിനീഷ്, പി.എന്‍ സുജന, പി.ടി മുഹമ്മദ്, അനന്തു.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദേവാംഗന സ്വാഗതവും സുകൃത നന്ദിയും പറഞ്ഞു. രാഷ്ട്ര ഭാഷയായ ഹിന്ദി പ്രചാരണത്തിന്റെ ഭാഗമായി രൂപീകൃതമായ ക്ലബ്ബ് ഹിന്ദി ഭാഷയെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വരുത്താനുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *