കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വീടിനുനേരെ ആക്രമണം; എ.ഡി.ജി.പി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തി ബി.ജെ.പി

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വീടിനുനേരെ ആക്രമണം; എ.ഡി.ജി.പി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തി ബി.ജെ.പി

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരത്തെ ഉള്ളൂരിലെ വീടിനുനേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ.ഡി.ജി.പി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തി. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാന്‍ കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമണമെന്ന് കെ.ഷൈബു ആരോപിച്ചു.

കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍ , പ്രവീണ്‍ തളിയില്‍ , സെക്രട്ടറി മധു കാട്ടുവയല്‍, മണ്ഡലം കമ്മിറ്റി അംഗം പി. ദിനേശ്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , ഒ.ബി.സി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.വി സജീന്ദ്രന്‍ , ഏരിയ പ്രസിഡന്റുമാരായ പി.ശിവദാസന്‍ , മധു കാമ്പുറം, ടി.പി സുനില്‍രാജ്, ജനറല്‍ സെക്രട്ടറി കെ.ബസന്ത് , ബൂത്ത് പ്രസിഡന്റ് വിജി മേക്കുറ്റി, പി. ശിവാനന്ദന്‍ , അനില്‍ കുമാര്‍ , വിഷ്ണു, ടി. മനോഹരന്‍ , വി.കെ. സച്ചിദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *