ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ‘സൂര്യകിരീടം-23’ നാളെ

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ‘സൂര്യകിരീടം-23’ നാളെ

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ‘സൂര്യകിരീടം-23’ നാളെ കൂമുള്ളിയില്‍ നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസും ഓര്‍മ്മ പൂക്കളവും എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായിരിക്കും. കൂമുള്ളി വായനശാലക്ക് ഗിരീഷ് പുത്തഞ്ചേരി സ്മാരക നാമകരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജും പ്രതിമ അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രനും നിര്‍വഹിക്കും. ഗാന രചയിതാവ് രമേശ് കാവില്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഏഴ് മണിക്ക് നൃത്തശില്‍പവും വിവിധ കലാപരിപാടികളും എട്ടിന് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. രാവിലെ ഒമ്പത് മണിക്ക് ഗിരീഷ് പുത്തഞ്ചേരി പോട്രേറ്റ് മത്സരവും 10ന് പാട്ടെഴുത്ത് , ഗാനാലാപന മത്സരവും നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *