മെഡിക്കല്‍ ക്യാമ്പുംഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി

മെഡിക്കല്‍ ക്യാമ്പുംഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി

തലശ്ശേരി: ബേക്കേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കറി ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി.വ്യാഴാഴ്ച പാര്‍ക്കോ റസിഡന്‍സി ഹാളില്‍ നടന്ന ചടങ്ങ് തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ജന: സെക്രട്ടറി പി.വി.ശൈലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബേക്കറി ജിവനക്കാരും ഉടമകളും ഉള്‍പ്പടെ തലശ്ശേരി മേഖലയിലെ 400 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ഫൈസല്‍ ഹാജി, മണ്ഡലം സിക്രട്ടറി ഇ.മധു, അസ്ലം ആര്യ, ടി.പ്രദീപ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. സി.എച്ച്. സി.എച്ച് ജയചന്ദ്രന്‍ ,എ.പ്രസീത്, വി.പി.ബിജു, എം.സുജേഷ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *