ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. സുഖോയ് എസ്.യു-30, മിറാഷ് 2000 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമാഭ്യാസത്തിനിടെയായിരുന്നു അപകടം. പുലര്‍ച്ചെ അഞ്ച് മണിയോടെ വ്യോമത്താവളത്തിന് സമീപം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു അപകടം. മധ്യപ്രദേശിലെ മൊറോനോയിലാണ് അപകടം.
സുഖോയ് എസ്.യു-30ല്‍ രണ്ട് പൈലറ്റുമാരും മിറാഷ് 2000 ന് ഒരു പൈലറ്റും ഉണ്ടായിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണ്. മിറാഷ് വിമാനത്തിലെ പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്.
സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.