മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോഴിക്കോട്: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. 74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായിരാജ്ഭവനില്‍ നടത്തിയ ‘അറ്റ് ഹോം’ പരിപാടിയിലാണ് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിനെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത്. ചടങ്ങില്‍ എം.ഡി.സി (മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍) പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയ ഉപഹാരം നല്‍കി ഗവര്‍ണര്‍ ആദരിച്ചു. രേഷ്മ ആരിഫ്, എഡിസി. ലെഫ്റ്റനെന്റ് അനുജ് ശര്‍മ്മഐ.എന്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ടു ഗവര്‍ണര്‍ ഉദ്യോഗസ്ഥരായ കെ. രാജ്‌മോഹന്‍, അനില്‍കുമാര്‍ സിംഗ്, ഡെപ്യൂട്ടി സെക്രട്ടറി ആര്‍.കെ. മധു, പബ്ലിക് റിലേഷന്‍ ഓഫീസര്‍ എസ്.ഡി. പ്രിന്‍സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *