ബി.ബി.സി ഡോക്യുമെന്ററി വിവാദം അനില്‍ ആന്റണിയുടെ രാജിയോടെ കഴിഞ്ഞു: രമേശ് ചെന്നിത്തല

ബി.ബി.സി ഡോക്യുമെന്ററി വിവാദം അനില്‍ ആന്റണിയുടെ രാജിയോടെ കഴിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയോടനുബന്ധിച്ച് അനില്‍ ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിലുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച് കേരളത്തിലേയും കോണ്‍ഗ്രസ് ദേശീയ നേതൃത്വതത്തിന്റെയും നിലപാടുകള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവളിയാണന്ന അനില്‍ ആന്റണിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രസ്താവന വിവാദമായതോടെ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ എല്ലാം രാജിവയ്ക്കുകയാണുണ്ടായത്. ഇതോടെയാണ് ഡോക്യുമെന്ററി വിവാദം കഴിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *