കോഴിക്കോട്: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന് കോഴിക്കോട് നഗരസഭയുടെ ഫ്രാന്‍സിസ് റോഡ് ടി.ബി ക്ലിനിക്ക് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്കിയ ഹോം കെയര്‍ ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് നിര്‍വഹിച്ചു. പ്രോജക്ടിന്റെ ഭാഗമായി പുറത്തിറക്കുന്ന രണ്ടാമത്തെ ആംബുലന്‍സാണിത്. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കഴിഞ്ഞ മാസം ഒരു ആംബുലന്‍സ് നല്‍കിയിരുന്നു. ഫൗണ്ടേഷന് ചെയര്മാന് എം.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി പി.ടി ആസാദ് സ്വാഗതം പറഞ്ഞു. എം.വി റംസി ഇസ്മായില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി. മാമുക്കോയ, ആര്.ജയന്ത് കുമാര്‍, കെ.വി ഇസ്ഹാഖ്, വി.പി മായിന്‍ കോയ, സിറാജ് ഡി. കപ്പാസി എന്നിവര്‍ സംസാരിച്ചു. സെകട്ടറി കെ.പി മമ്മത് കോയ നന്ദി പറഞ്ഞു.