കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം

കൊച്ചി: നഗരത്തില്‍ യുവാവ് യുവതിയെ ആക്രമിച്ചു. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു. തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്‍സില്‍ നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതി പള്ളുരുത്തി സ്വദേശി ജോളി ജെയിംസിനെ പോലിസ് കസ്റ്റഡിയിലെടുത്തു. റോയ്സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന.

 

Share

Leave a Reply

Your email address will not be published. Required fields are marked *