കൈപ്പടയില്‍ ഭഗവത് ഗീത: പ്രകാശനം ചെയ്തു

കൈപ്പടയില്‍ ഭഗവത് ഗീത: പ്രകാശനം ചെയ്തു

കോഴിക്കോട്: സെന്റ് സേവിയേഴ്‌സ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വര്‍ഗിസ് മാത്യു കൈപ്പടയില്‍ പൂര്‍ണ്ണമായി പകര്‍ത്തി എഴുതിയ ഭഗവത് ഗീത പ്രകാശനം ചെയ്തു. ഫാദര്‍ ജോണ്‍സണ്‍ കൊച്ചു പറമ്പിലില്‍ നിന്നും സാമൂതിരി രാജ കെ.സി ഉണ്ണി അനുജന്‍ രാജ ഭഗവത് ഗീത ഏറ്റുവാങ്ങി. ഭഗവത് ഗീതയിലെ 18 അധ്യായങ്ങള്‍ 350 പേജുകളായാണ് പകര്‍ത്തി എഴുതിയത്. 700 ശ്ലോകങ്ങളും അതിന്റെ പരിഭാഷയും 25 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി. തിരുവണ്ണൂര്‍ കോവിലകത്ത് നടന്ന ചടങ്ങില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.പിയൂഷ് എം. നമ്പൂതിരിപ്പാട്, ഡോ.പി.പി പ്രമോദ് കുമാര്‍ , പ്രൊഫ.പി.സി രഞ്ജിത്ത് രാജ , കെ.എഫ് ജോര്‍ജ് , ആറ്റക്കോയ പള്ളിക്കണ്ടി, എം.എ ജോണ്‍സണ്‍, യോഗാചര്യ ഉണ്ണിരാമന്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *