ത്യാഗരാജോത്സവം 28ന്

ത്യാഗരാജോത്സവം 28ന്

മാഹി: ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ത്യാഗരാജോത്സവം നടത്തുന്നു. പുന്നോല്‍ സംഗീത കലാക്ഷേത്രം, മടപ്പള്ളി ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, മാഹി സി.എച്ച്.ഗംഗാധരന്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് സംഗീത യജ്ഞം നടത്തുന്നത്. മടപ്പള്ളിയില്‍ രാവിലെ ഒമ്പത് മണിക്ക് സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിക്ക് മാഹി സി.എച്ച് ഗംഗാധരന്‍ ഓഡിറ്റോറിയത്തില്‍ ചാലക്കര പുരുഷു ത്യാഗരാജ സ്വാമികളുടെ ജീവചരിത്ര പ്രഭാഷണം നടത്തും. അമ്പതില്‍പരം ത്യാഗരാജ കൃതികള്‍ ആലപിക്കും. തുടര്‍ന്ന് കലോത്സവ വേദികളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. പഞ്ചരത്‌ന കീര്‍ത്തനാലാപനം, ഭക്തിഗാനാമൃതം, ലളിത സഹസ്രനാമസ്‌തോത്രം എന്നിവയുമുണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *