കോഴിക്കോട്: കേന്ദ്ര ക്യാബിനറ്റ് മന്ത്രി പശുപതി കുമാര്‍ പരസ്സ് കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആര്‍.എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് വൈകീട്ട് 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കും. 23ന് രാവിലെ ഒമ്പതിന് മലപറമ്പ് ബിഷപ്പ് ഹൗസില്‍ കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലുമായി കൂടിക്കാഴ്ച നടത്തും. 10.30ന് അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അംബേദ്കര്‍ പ്രതിമ അനച്ഛാദനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് കണ്ണഞ്ചേരി ക്ഷേത്ര ദര്‍ശനം നടത്തും. വൈകീട്ട് 7.30ന് ഹോട്ടല്‍ ഹൈസണില്‍ ബിസിനസ് മീറ്റിലും സംബന്ധിക്കും. 24ന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജന. സെക്രട്ടറി അഭിലാഷ് കെ.സി, ജില്ലാ പ്രസിഡന്റ് അരുണ്‍കുമാര്‍ കാളക്കണ്ടി, ജില്ലാ സെക്രട്ടറി രാജന്‍ ചൈത്രം, ട്രഷറര്‍ വിത്സന്‍ ബാലുശ്ശേരി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.