ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു

കോഴിക്കോട്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്‌കൂള്‍ ക്യാമ്പസില്‍ വച്ച് ഫെബ്രുവരി 12ന് നടക്കും. 2010, 2011, 2012 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പഞ്ചായത്ത്/ മുനിസിപാലിറ്റി/കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം 12ന് രാവിലെ എട്ട് മണിക്ക് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പി.ടി ഉഷ എം.പി അടങ്ങിയ സെലക്ഷന്‍ പാനലാണ് അത്‌ലറ്റുകളെ തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, കിനാലൂര്‍, ബാലുശ്ശേരി, കോഴിക്കോട്, ഫോണ്‍: 0496 2645811, 9539007640.

Share

Leave a Reply

Your email address will not be published. Required fields are marked *