പറവൂരിലെ ഭക്ഷ്യവിഷബാധ; കൂടുതല്‍ പേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

പറവൂരിലെ ഭക്ഷ്യവിഷബാധ; കൂടുതല്‍ പേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

കൊച്ചി: പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുവരെ 17 പേരാണ് ചികിത്സ തേടിയത്. ആദ്യം ആറു പേരായിരുന്നു ഭക്ഷണം കഴിച്ച ശേഷം ശാരീരികാസ്വസ്ഥ്യമുണ്ടായതിനാല്‍ ചികിത്സ തേടിയത്. പിന്നീട് ഒന്‍പതായും 17 ആയും ഉയര്‍ന്നു. പറവൂരിലെ മജ്‌ലിസ് എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേര്‍ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.

Share

Leave a Reply

Your email address will not be published. Required fields are marked *