ജനകീയ ശുചീകരണം നടത്തി മിര്‍വ

ജനകീയ ശുചീകരണം നടത്തി മിര്‍വ

കോഴിക്കോട്: കുറ്റിച്ചിറ മിഷ്‌കാല്‍ റസിഡന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി മിര്‍വ പ്രദേശമായ ഹല്‍വ ബസാര്‍, കെ.പി ലൈന്‍, കച്ചനം തൊടുക, വാടിയില്‍ ഇടവഴി എന്നീ പ്രദേശങ്ങളും മിഷ്‌കാല്‍ പള്ളി പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതോളം ആളുകള്‍ പങ്കെടുത്ത പരിപാടി കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മുഹമ്മദലി, സെക്രട്ടറി സി.വി ഷംസുദ്ദീന്‍, കെ.വി മുഹമ്മദ് ശുഹൈബ്, നിസാര്‍ മോലന്റകം, ആമീന്‍, വാര്‍ഡ് കണ്‍വീനര്‍ സി.കെ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ചട്ടി പത്തിരി മത്സരവും കുട്ടികള്‍ക്കായി കലാ കായിക മത്സരവും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *