മാഹി: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുപ്രകാരം 2017 മുതല്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട പ്രീ-2016 പെന്ഷന് പരിഷ്ക്കരണ നടപടിയില്‍ വരുത്തുന്ന കുറ്റകരമായ അനാസ്ഥക്കെതിരെ മാഹി പുതുച്ചേരി പെന്‍ഷനേഴ്സ് അസോസിയേഷന് ജനറല്‍ ബോഡി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. പരിഷ്ക്കരണം നടപടികള്‍ വൈകുന്നതിനെതിരേ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കും. ആദ്യ പടിയായി ഫെബ്രുവരി മാസത്തില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്ട്രേഷന് ഓഫിസ് പരിസരത്ത് ധര്‍ണ്ണ സംഘടിപ്പിക്കും. അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ആന്റണി ഫെര്‍ണാണ്ടസ് (പ്രസിഡന്റ്), എം.കെ വിജയന് (സെക്രട്ടറി), പ്രകാശ് മംഗലാട്ട്, പി.കെ.ബാലകൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍) സി.എച്ച്.പ്രഭാകരന്, ടി.കെ.ശൈലജ (ജോ: സെക്രട്ടറി), പി.ടി.പ്രേമരാജന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ടി.എന്‍ പങ്കജാക്ഷി, കെ.ടി.വിജയരാഘവന്, ടി.സദാനന്ദന്, ടി.ഭാസ്ക്കരന്‍, കെ.പവിത്രന്, ടി.പി പവിത്രന്, കെ.ശശിധരന്, പി.ശശികുമാര്‍ എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.