റിമിക്‌സ് പാട്ടുകള്‍ ബാങ്ക്‌റപ്പ്‌സി പോലെ: റെമോ ഫെര്‍ണാണ്ടസ്

റിമിക്‌സ് പാട്ടുകള്‍ ബാങ്ക്‌റപ്പ്‌സി പോലെ: റെമോ ഫെര്‍ണാണ്ടസ്

കോഴിക്കോട്: റിമിക്‌സ് പാട്ടുകള്‍ ബാങ്ക്‌റപ്പ്‌സിയ്ക്ക് തുല്യമാണെന്ന് ഗായകന്‍ റെമോ ഫെര്‍ണാണ്ടസ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ആറാമത് പതിപ്പിന്റെ രണ്ടാം ദിനത്തില്‍ ‘റോക്ക് ആന്‍ഡ് റോള്‍ വിത്ത് റെമോ ഫെര്‍ണാണ്ടസ്’ എന്ന സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിമിക്‌സ് സിനിമകളും വരുന്നുണ്ട്. ഈ പ്രവണത തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നും പ്രശസ്തിയുടെ പിന്നാലെ മാത്രം പോകുന്ന മനുഷ്യരാണ് ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. തന്റെ ആത്മകഥയുടെ വിവിധ ഭാഗങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *