തിരുവനന്തപുരം: വര്‍ഗീയ നിലപാടുകള്‍ക്കെതിരേ ജനമുന്നേറ്റ ജാഥയ്‌ക്കൊരുങ്ങി സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നത്. കേന്ദ്രത്തിന്റെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരേയാണ് സി.പി.എമ്മിന്റെ ജനമുന്നേറ്റയാത്ര. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ കാസര്‍കോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. സി.എസ് സുജാത, പി.കെ ബിജു, എം.സ്വരാജ്, കെ.ടി ജലീല്‍ എന്നിവരാണ് ജാഥ അംഗങ്ങള്‍.
അതേസമയം, ആലപ്പുഴയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങള്‍ക്ക് അന്യമായ ഒന്നും പാര്‍ട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും അന്വേഷണം നടക്കട്ടെയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.