പുതുവത്സര ദിനത്തില്‍ കാറിനടിയില്‍പ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവം: ഡല്‍ഹി പോലിസില്‍ 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

പുതുവത്സര ദിനത്തില്‍ കാറിനടിയില്‍പ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവം: ഡല്‍ഹി പോലിസില്‍ 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലിസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. യുവതി കാറിനടയില്‍ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി.
കൊല്ലപ്പെട്ട അഞ്ജലിയുടേത് നിര്‍ഭയ മോഡല്‍ കൊലയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയോട് സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പോലിസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.

Share

Leave a Reply

Your email address will not be published. Required fields are marked *