അക്ഷരശ്ലോക കലാകാരന്‍ കെ.ശങ്കരനാരായണന് പഴശ്ശിരാജ ട്രസ്റ്റിന്റെ ആദരം

അക്ഷരശ്ലോക കലാകാരന്‍ കെ.ശങ്കരനാരായണന് പഴശ്ശിരാജ ട്രസ്റ്റിന്റെ ആദരം

കോഴിക്കോട്: പഴശ്ശിരാജ ചാരിറ്റബിള്‍ ട്രസ്റ്റും കോഴിക്കോട് സൗഹൃദവേദിയും സംയുക്തമായി പ്രശസ്ത അക്ഷരശ്ലോക കലാകാരനായ കെ.ശങ്കരനാരായണനെ ആദരിക്കലും അക്ഷരശ്ലോക സദസ്സും സംഘടിപ്പിക്കും. 15ന രാവിലെ 10.30 ന് കെ.പി കേശവമേനോന്‍ ഹാളില്‍ വച്ച് നടക്കുന്ന പരിപാടി ചീഫ് സെക്രട്ടറിയും പ്രമുഖ കവിയും എഴുത്തുകാരനുമായ വി.പി. ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡോ. സര്‍വോത്തമന്‍ നെടുങ്ങാടി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി.വി ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തും. യു.കെ കുമാരന്‍ വിശിഷ്ടതിഥികളെ പൊന്നാട അണിയിക്കും. മലയാള മനോരമ ബ്യൂറോ ചീഫ് ജയന്‍ മേനോന്‍ പ്രശസ്തി പത്രം സമ്മാനിക്കും. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗീസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സി.കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയിയെ പരിചയപ്പെടുത്തും. പഴശ്ശിരാജ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.പി പ്രമോദ് കുമാര്‍ , കാര്‍ത്തിക തിരുനാള്‍ രവിവര്‍മ രാജ , ഡോ. പി.എന്‍. അജിത, ശ്രീവാസുദേവന്‍ പനോളി , എഴുത്തുകാരിയും ചലചിത്ര അക്കാദമി റിജിയണല്‍ കോ-ഓര്‍ഡിനേറ്ററുമായ നവീന ഉണ്ണിലക്ഷ്മി , കേശവന്‍ മണന്തല, ഡോ .പീയൂഷ് എം നമ്പൂതിരിപ്പാട് , കെ. ടി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *