വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു. വയനാട് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് ഉടന്‍ നല്‍കും. ഇത് സംബന്ധിച്ച് വനം മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.

കര്‍ഷകന്റെ മരണത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായതായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *