എസ്.ബി.ഐ ജീവനക്കാര്‍ പ്രതിഷേധിച്ചു

എസ്.ബി.ഐ ജീവനക്കാര്‍ പ്രതിഷേധിച്ചു

കോഴിക്കോട്: ശാഖകളില്‍ നിന്ന് 1300ഓളം ജീവനക്കാരെ പിന്‍വലിക്കുന്ന എസ്.ബി.ഐ മാനേജ്‌മെന്റ് നടപടിക്കെതിരേ സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കെ.സി) നടത്തുന്ന പ്രക്ഷോഭം 21-ആം ദിവസത്തിലേക്ക് കടന്നു. കോഴിക്കോട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണയ്ക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.എം ജയരാജ് നേതൃത്വം കൊടുത്തു. എന്‍.സി.ബി.ഇ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി വി. ഗിരീശന്‍ ധര്‍ണയെ അഭിസംബോധന ചെയ്തു. കോഴിക്കോട് മൊഡ്യൂളിനു കീഴിലെ 260-ഓളം ശാഖകള്‍ക്ക് മുന്‍പില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *