കോഴിക്കോട്: കേരള സി.പി.എമ്മിന്റെ തൊഴിലാളിവിരുദ്ധ കരിനിയമം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എം.എസ്) കാലിക്കറ്റ് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു. ഡിവിഷന്‍ ജി.ഡി.എസ് സെക്രട്ടറി ബാബുരാജ് മങ്ങാറി അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ P3 സെക്രട്ടറി പി. മനോജ് , കെ.രമേശ് ചന്ദ്രന്‍ , പി. വാസന്തി , ടി.പി ശിവാനന്ദന്‍ , കെ.വിജിന്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.