ട്രെയിന്‍ തട്ടി കാട്ടുപന്നി ചത്തു

ട്രെയിന്‍ തട്ടി കാട്ടുപന്നി ചത്തു

മാഹി: ട്രെയിന്‍ തട്ടി കാട്ടുപന്നി ചത്തു. മറ്റൊന്നിനെ ഫോറസ്റ്റുകാര്‍ വെടിവെച്ച് കൊന്നു. ഏടന്നൂര്‍ ടാഗോര്‍ ലൈബ്രറിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാട്ടുപന്നി ട്രെയിന്‍ തട്ടി ചത്തത്. തൊട്ടടുത്ത് അവശനിലയില്‍ കാണപ്പെട്ട മറ്റൊരു കാട്ടുപന്നിയെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്ണവത്തു നിന്നും ഫോറസ്റ്റുകാരെത്തി വെടിവച്ച് കൊന്നു. പുന്നോല്‍ മങ്ങാട്, ഒളവിലം ഭാഗങ്ങളില്‍ അടുത്തിടെയായി കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. വ്യാപകമായി വിളവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *