ന്യൂഡല്‍ഹി: ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. എം.പിയായി പ്രവര്‍ത്തിച്ച കാലത്തേക്കാള്‍ എം.എല്‍.എ കാലമായിരുന്നു ജനങ്ങളെ സേവിക്കാനായതെന്നും അതിനാല്‍ തനിക്ക് എം.എല്‍.എ കാനാണ് താല്‍പ്പര്യമെന്നും നേതൃത്വത്തെ അറിയിച്ചതായി ടി.എന്‍ പ്രതാപന്‍ പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാന്‍ഡായതിനാല്‍ പറയുന്നില്ല. നേതൃത്വം തന്നോട് ആരാഞ്ഞാല്‍ മനസിലുള്ള ‘വിന്നിംഗ് കാന്‍ഡിഡേറ്റിന്റെ’ പേര് അറിയിക്കും.
കോണ്‍ഗ്രസ് ഏതെങ്കിലും മതത്തിന്റെ സമുദായത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാമനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പാര്‍ട്ടിയല്ല. മത-സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുത്-പ്രതാപന്‍ പറഞ്ഞു.