മണിമേഖലക്ക് നാട്യ ജ്യോതി പുരസ്‌കാരം

മണിമേഖലക്ക് നാട്യ ജ്യോതി പുരസ്‌കാരം

തലശ്ശേരി: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ നാട്യജ്യോതി പുരസ്‌കാരം പ്രശസ്ത നര്‍ത്തകി മണിമേഖലക്ക് ലഭിച്ചു. മോഹിനിയാട്ട നര്‍ത്തകിയും, പ്രാണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ട്രസ്റ്റിന്റെ സ്ഥാപകയുമായ മണിമേഖലക്ക് ഉത്തരകേരളത്തില്‍ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കിയത്. ലോക പ്രശസ്ത പഞ്ചവാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയാണ് ദില്ലിയില്‍ വച്ച് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. നൂറു കണക്കിന് ശിഷ്യ സമ്പത്തുള്ള മണിമേഖല തലശ്ശേരിയില്‍ മോഹിനിയാട്ടത്തിന് മാത്രമായി പ്രാണാനൃത്ത കളരിയും സ്ഥാപിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *