എം.ജി സര്‍വകലാശാല കലോത്സവം ഫെബ്രുവരി എട്ടു മുതല്‍

എം.ജി സര്‍വകലാശാല കലോത്സവം ഫെബ്രുവരി എട്ടു മുതല്‍

കൊച്ചി: എം.ജി സര്‍വകലാശാല കലോത്സവം ഫെബ്രുവരി എട്ടു മുതല്‍ 12 വരെ എറണാകുളത്ത് നടക്കും. ഏഴു വേദികളിലായാണ് മത്സരങ്ങള്‍. ദര്‍ബാര്‍ ഹാള്‍ മൈതാനം, രാജേന്ദ്ര മൈതാനം, മഹാരാജാസ് കോളജ് എന്നിവിയാണ് വേദികള്‍. സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.

കലോത്സവത്തിനോടനുബന്ധിച്ച് ആയിരത്തിയൊന്നംഗ സ്വാഗത സംഘവും 101 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. രൂപീകരണയോഗം മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനായി മേയര്‍ എം. അനില്‍കുമാറിനെയും ജനറല്‍ കണ്‍വീനറായി അര്‍ജുന്‍ ബാബുവിനെയും തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *