ആദ്യ ദിനത്തില്‍ മലബാര്‍ മുന്നേറ്റം

ആദ്യ ദിനത്തില്‍ മലബാര്‍ മുന്നേറ്റം

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍നിന്ന്‌

കോഴിക്കോട് : 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്റുമായി രണ്ടാമതുള്ളത്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങള്‍ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ ഒമ്പത് മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികള്‍ ഉറങ്ങിയത്.

വേദി 17 സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനം മത്സരത്തില്‍ നിന്ന്

ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗംകളി മത്സരത്തില്‍ നിന്ന്

ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘനൃത്തത്തില്‍ നിന്ന്

എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടം മത്സരത്തില്‍ നിന്നും

 

ഹൈസ്‌കൂള്‍ വിഭാഗം ചാക്യാര്‍കൂത്ത് മത്സരത്തില്‍ നിന്നും

Share

Leave a Reply

Your email address will not be published. Required fields are marked *