‘കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഉറപ്പു വരുത്തിയിട്ടുള്ള പരിരക്ഷ നടപ്പിലാക്കണം’

‘കോംട്രസ്റ്റ് ഏറ്റെടുക്കല്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഉറപ്പു വരുത്തിയിട്ടുള്ള പരിരക്ഷ നടപ്പിലാക്കണം’

കോഴിക്കോട്: കോമണ്‍വെല്‍ത്ത് ഹാന്റ്ലൂം സ്ഥാപനം ഏറ്റെടുത്തുകൊണ്ടുള്ള നിയമം 2018ല്‍ രാഷ്ട്രപതി ഒപ്പ് വയ്ക്കുകയും ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍നിയമം നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. 12 വര്‍ഷമായി തൊഴിലാളികള്‍ക്ക് ജോലിയില്ല. നിയമത്തില്‍ ഉറപ്പുവരുത്തിയ തൊഴിലാളികളുടെ സംരക്ഷണം നടപ്പിലാക്കുവാന്‍ ഗവണ്മെന്റ് തയ്യാറാകുന്നില്ല. ഇതില്‍ പ്രതിഷേധിച്ചു തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലാണ്. ഈ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടു അഞ്ചിന് 10 മണിക്ക് മുതലക്കുളത്ത് നിന്ന് പ്രകടനവും ധര്‍ണയും നടത്തുവാന്‍ എ.ഐ. ടി.യു.സി ജില്ലാ കമ്മിറ്റി തരുമാനിച്ചു. എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇ.സി.സതീശന്‍, പി.വി മാധവന്‍, യു. സതീശന്‍ , പി.പി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *