സാംസങ് ഫോണുകളുടെ വില്‍പ്പന: ഒന്നാം സ്ഥാനം മൈജിക്ക്

സാംസങ് ഫോണുകളുടെ വില്‍പ്പന: ഒന്നാം സ്ഥാനം മൈജിക്ക്

2022 വര്‍ഷത്തില്‍ സാംസങ് ഫോണുകളുടെ വില്‍പ്പനയില്‍ ഇന്ത്യയില്‍ നാലാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി മൈജി. ഇതിനോടനുബന്ധിച്ച് മൈജിക്കുള്ള പുരസ്‌കാരം മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി സാംസങ് റീജിയണല്‍ സെയില്‍സ് മാനേജര്‍ ആര്‍. ബാലാജിയില്‍ നിന്ന് സ്വീകരിച്ചു.
സാംസങ് റീജിയണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുരളീധരന്‍ എം.കെ, റീജിയണല്‍ ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ പ്രേംകൃഷ്ണന്‍.എം, കീ അക്കൗണ്ട് മാനേജര്‍ ജെയ്‌സണ്‍ പി.എം, അസി. ബിസിനസ് മാനേജര്‍ സാഹില്‍ സമീര്‍, നിര്‍മല്‍ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ. ബാലകൃഷ്ണന്‍, മൈജി സെയില്‍സ് ജനറല്‍ മാനേജര്‍ രതീഷ് കുട്ടത്ത്, ബിസിനസ് ഹെഡ് (മൊബൈല്‍), സിജോ ജെയിംസ് എന്നിവര്‍ സന്നിഹിതരായി.

Share

Leave a Reply

Your email address will not be published. Required fields are marked *