കലോത്സവ മത്സരാര്‍ഥികളെ വരവേല്‍ക്കാന്‍ ‘കലോത്സവ മേളവുമായി ‘കോഴിക്കോടന്‍ കൂട്ടായ്മ

കലോത്സവ മത്സരാര്‍ഥികളെ വരവേല്‍ക്കാന്‍ ‘കലോത്സവ മേളവുമായി ‘കോഴിക്കോടന്‍ കൂട്ടായ്മ

കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ഥികളെ വരവേല്‍ക്കാന്‍ കോഴിക്കോടന്‍ കൂട്ടായ്മയില്‍ സംഗീത ആല്‍ബം ഒരുങ്ങി. ‘കലോത്സവമേളം’ എന്ന സംഗീത അല്‍ബത്തില്‍ പ്രശസ്ത സിനിമതാരം വിനോദ് കോവൂര്‍ പാടി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. സേഫ്ഗാര്‍ഡ് എന്റര്‍ടൈമെന്റ്‌സാണ് നിര്‍മാണം. സാദിഖ് നെല്ലിയോട്ടാണ് ആശയ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന പ്രകാശ് മാരാരും, സംഗീതം തേജ് മെര്‍വിനും, ഛായഗ്രഹണം അനീഷ് മുതുമുറ്റത്തും, എഡിറ്റിങ് അജിത്ത് ശിവാസും നിര്‍വഹിച്ചിരിക്കുന്നു. അതീഖ് മണലോടിയാണ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍. ഇന്ന് (ശനി) രാവിലെ 11.30ന് ഗായിക കെ.എസ് ചിത്രയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബം റിലീസ് ചെയ്തു. സേഫ് ഗാര്‍ഡ് എന്റര്‍ടൈമന്റ്‌സ് യൂട്യൂബ് ചാനലിലലും ഈ ഗാനം ലഭ്യമാണ്. കലോത്സവ ഗാനത്തിന്റെ ആദ്യ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ വിനോദ് കോവൂര്‍, സാദിഖ് നെല്ലിയോട്ട്, അതീഖ് മണലോടി എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *