ഭാര്യയ്ക്കും മകനുമാണ് റിസോര്‍ട്ടില്‍ നിക്ഷേപം, എനിക്കില്ല; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ഇ.പി ജയരാജന്‍

ഭാര്യയ്ക്കും മകനുമാണ് റിസോര്‍ട്ടില്‍ നിക്ഷേപം, എനിക്കില്ല; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ഇ.പി ജയരാജന്‍

തിരുവനന്തപുരം: വിവാദമായ വൈദീകം റിസോര്‍ട്ടില്‍ തന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്. എന്നാല്‍, തനിക്കില്ലെന്നും ഇ.പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്. എന്നാല്‍, അത് അനധികൃതമല്ലെന്നും ഇ.പി. വ്യക്തമാക്കി. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുതുവല്‍സരാംശസകള്‍നേര്‍ന്നാണ് ഇ.പി. പ്രതികരിച്ചത്.

തല്‍ക്കാലം വിഷയത്തില്‍ അന്വേഷണം വേണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. വിഷയം ചര്‍ച്ച ചെയ്ത യോഗം, അന്വേഷണത്തില്‍ തീരുമാനം പിന്നീട് ആകാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം സി.പി.എമ്മില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ആരോപണം എഴുതി നല്‍കിയാല്‍ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞെങ്കിലും പി. ജയരാജന്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *