10 മില്യണ്‍ സ്ട്രീമിങ് മിനിറ്റ്‌സ് കരസ്ഥമാക്കി സീ 5ല്‍ അപര്‍ണാ ബാലമുരളി നായികയായ ‘ ഇനി ഉത്തരം ‘

10 മില്യണ്‍ സ്ട്രീമിങ് മിനിറ്റ്‌സ് കരസ്ഥമാക്കി സീ 5ല്‍ അപര്‍ണാ ബാലമുരളി നായികയായ ‘ ഇനി ഉത്തരം ‘

മലയാളം മിസ്റ്ററി ത്രില്ലെര്‍ ഗണത്തില്‍ പുറത്തിറങ്ങിയ അപര്‍ണാ ബാലമുരളിയുടെ ഇനി ഉത്തരം സീ 5 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത് 48 മണിക്കൂറുകള്‍ക്കുള്ളില്‍ പത്തു മില്യണ്‍ സ്ട്രീമിംഗ് മിനുറ്റ്‌സ് പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ഇനി ഉത്തരം. എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റ്‌സ് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ദേശീയ അവാര്‍ഡ് നേടിയ അപര്‍ണാ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, ചന്ദുനാഥ്, സിദ്ധിഖ്, ജാഫര്‍ ഇടുക്കി, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ഇനി ഉത്തരം സംവിധാനം സുധീഷ് രാമചന്ദ്രനും തിരക്കഥ രഞ്ജിത്ത് ഉണ്ണിയുമാണ്. നിരവധി ട്വിസ്റ്റുകള്‍ നിറഞ്ഞ മര്‍ഡര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം ഡിസംബര്‍ 23 സീ 5 പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് റിലീസായത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ‘ഇനി ഉത്തരം’ 190 ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്. ഐ.എം.ബി.ഡി റേറ്റിങ്ങില്‍ 8.5 ഉള്ള ചിത്രം തിയേറ്ററുകളിലെ വിജയം സീ 5 ലും വിജയം ആവര്‍ത്തിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *