തലശേരി: ക്രിസ്തുമസ്-ന്യൂഇയര്‍ പ്രത്യേക പരിശോധനയുടെ ഭാഗമായി തലശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ന്യൂമാഹി കിടാരംകുന്നില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ ബസില്‍ കടത്തുകയായിരുന്ന 100 കുപ്പി (18 ലിറ്റര്‍) പുതുച്ചേരി മദ്യം പിടികൂടി. തമിഴ്‌നാട് വിലുപ്പുരം കള്ളകുറിച്ചിയിലെ പെരിയ സ്വാമിയുടെ മകള്‍ റാണി ( 57) യാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ പി.പി പ്രദീപന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് യു.ഷെനിത്ത് രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുമേഷ് എം.കെ, ലിമേഷ്. ഒ, ഫൈസല്‍ വി.കെ , വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.ബീന , ജെസ്‌ന ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.