മാഹി: സെന്റര്‍ ഓഫ് എക്സലന്‍സി ഇന്‍ എന്വിറോണ്മെന്റല് എജ്യുക്കേഷന്‍, വിപ്രോ ഫൗണ്ടേഷന് എന്നിവ സംയുക്തമായി നടത്തുന്ന വിപ്രോ എര്തിയന് അവാര്‍ഡിന്റെ ദേശീയ തല മത്സരത്തിലേക്ക് പുതുച്ചേരിയെ പ്രതിനിധീകരിച്ച് ഗവണ്മെന്റ് മിഡില്‍ സ്കൂള്‍ മുന്നോട്ടുവച്ച രണ്ട് പ്രോജക്ടുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ട് പ്രോജക്ടുകളാണ് മത്സരത്തിനായി തയ്യാറാക്കിയത്. ബയോ ഡൈവേഴ്സിറ്റി പാരഡൈസ് ഓഫ് ജി.എം.എസ് മാഹി, പൂഴിത്തല ഹൗസിംഗ് കോളനി ഫ്രീ ഫ്രം വെയിസ്റ്റ് എന്നിവയായിരുന്നു പ്രോജക്ടിനായി തെരഞ്ഞെടുത്ത വിഷയങ്ങള്‍. മാഹി ഗവണ്മന്റ് മിഡില്‍ സ്കൂളിലെ ശാസ്ത അധ്യാപികയായ കെ.ഷീജ ടീച്ചറുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പൊജക്ടുകള്‍ തയ്യാറാക്കി അവതരിപ്പിച്ചത്.