കോണ്‍ഗ്രസിന്റെ 138ാം ജന്മദിനം ആഘോഷിച്ചു

കോണ്‍ഗ്രസിന്റെ 138ാം ജന്മദിനം ആഘോഷിച്ചു

പെരുമണ്ണ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ 138ാം ജന്മദിനാഘോഷം കുന്ദമംഗലം നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ പി. മൊയ്തീന്‍ മാസ്റ്റര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. മുജീബ് പുനത്തില്‍, കെ.സി രാജേഷ്, ഉഷ നാരായണന്‍, കെ.എം കൃഷ്ണന്‍ കുട്ടി, എം. കെ ഷാഹിന, കെ. ബാലന്‍, കെ.പി നാരായണന്‍, അബ്ദുല്‍ഷാഹിം, കെ.ഇ ഫസല്‍, പി.എം രാധാകൃഷ്ണന്‍, ടി.പി ഫൈസല്‍, പ്രഭാവതി ടീച്ചര്‍, ടി.പി ഷാജി, പി.ടി ശിവദാസന്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *