കെ.എല്‍.സി.എ ക്രിസ്മസ് ഉത്സവ രാവ് സംഘടിപ്പിച്ചു

കെ.എല്‍.സി.എ ക്രിസ്മസ് ഉത്സവ രാവ് സംഘടിപ്പിച്ചു

കൊച്ചി: ചാതൃത്ത് ക്യൂന്‍സ് വേയില്‍ നടന്നുകൊണ്ടിരിക്കുന്ന വരാപ്പുഴ അതിരൂപതയുടെ ക്രിസ്മസ് ആലോഷങ്ങളില്‍ പങ്ക് ചേര്‍ന്ന്‌കൊണ്ട് കെ.എല്‍.സി.എ ക്രിസ്മസ് ഉത്സവ രാവ് സംഘടിപ്പിച്ചു. പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷത വഹിച്ച ആലോഷരാവ് എം.എല്‍.എയും പിന്നണി ഗായികയുമായ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. കെ.എല്‍.സി.എ സത്യനാദം മാഗസിന്റെ ക്രിസ്മസ് പുതുവത്സര പതിപ്പ് ബി.സി.സി ഡയരക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, ദലീമ ജോജോക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ഫാ. മാര്‍ട്ടിന്‍ തൈ പറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കി. റോയ് പാളത്തില്‍, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ.തോമസ് ആല്‍ബിന്‍ ടി.എ , ബാബു ആന്റണി, എന്‍.ജെ പൗലോസ്, ലോലിറ്റ പോള്‍, വിന്‍സ് പെരിഞ്ചേരി തുങ്ങിയവര്‍ പ്രസംഗിച്ചു. സെന്റ് ആന്റണീസ് ലാറ്റിന്‍ ക്വയര്‍, ക്വയര്‍ ബാന്‍ഡ് വൈബ്രേ ടോണ്‍ എന്നിവര്‍ കരോള്‍ ഗീതങ്ങള്‍ ആലപിച്ചു. ലിനോ , നിര്‍മ്മല്‍ വിന്‍സ് എന്നിവരുടെ ഇസ്ട്രുമെന്റല്‍ കോമ്പിനേഷനും, തുതിയൂര്‍, പാലാരിവട്ടം, വെണ്ണല യൂണിറ്റുകളുടെ ക്രിസ്മസ് നൃത്തങ്ങളും ആലോഷ രാവിന് മാറ്റുക്കൂട്ടി. അതിരൂപതാ നിര്‍വ്വാഹക സമിതിയംഗങ്ങള്‍ ആലോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *