പ്രസന്നന്‍ മെമ്മോറിയല്‍ ഓള്‍ കേരള അക്കാദമി പ്രൈസ് മണി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

പ്രസന്നന്‍ മെമ്മോറിയല്‍ ഓള്‍ കേരള അക്കാദമി പ്രൈസ് മണി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

മാഹി: സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാഹി മൈതാനത്ത് നടക്കുന്ന 17 വയസ്സിനും , 15 വയസ്സിനും താഴെയുള്ള കുട്ടികള്‍ക്കായ് നടത്തുന്ന പ്രസന്നന്‍ മെമ്മോറിയല്‍ ഓള്‍ കേരള അക്കാദമി പ്രൈസ് മണി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അക്കാദമി പ്രസിഡന്റ് ജോസ് ബേസില്‍ ഡിക്രൂസിന്റെ അധ്യക്ഷതയില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മിണ ഉദ്ഘാടനം ചെയ്തു.
ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഒ. പ്രദീപ് കുമാര്‍ മുഖ്യ ഭാഷണം നടത്തി. അടിയേരി ജയരാജന്‍ മുഖ്യാതിഥി ആയിരുന്നു അഡ്വ.പി.കെ വല്‍സരാജ്, പോള്‍ ഷിബു, പാറമേല്‍ അശോകന്‍, പ്രസാദ് വളവില്‍, ചീഫ് കോച്ച് പി.ആര്‍.സലീം, ദീപക് ഭാസ്‌ക്കര്‍, എ.സുധാകരന്‍ ഷഫീഖ് വി.കെ, ഉമേശ് ബാബു, മഹേഷ് പൂഴിയില്‍, ഗിരീഷ് കെ. സലിം, പ്രശാന്ത് വളവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മനോജ് വളവില്‍ സ്വാഗതവും അജയന്‍ പൂഴിയില്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *