മാഹി: സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്ബാള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസന്നന്‍ സ്മാരക അഖില കേരള നയന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് – 2022 സംഘടിപ്പിക്കുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ മാഹി സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. 26ന് രാവിലെ ഒമ്പത് മണിക്ക് റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ ഉദ്ഘാടനം ചെയ്യും. അടിയേരി ജയരാജന്‍, സുജിത് സുധാകരന്‍ സംസാരിക്കും. 26 ടീമുകള്‍ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ മത്സരം ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും ട്രോഫിയും സമ്മാനിക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങ് രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ഇ.വത്സരാജ്, മുന്‍ എം.എല്‍.എ ഡോ.വി.രാമപന്ദ്രന്‍, ഹര്‍ഷവര്‍ദ്ധന്‍, വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി പങ്കെടുക്കും. 25ന് വൈകീട്ട് അഞ്ച് മണിക്ക് വളവില്‍ കടപ്പുറത്ത് നിന്നും മാഹി മുനിസിപ്പല്‍ ഗ്രൗണ്ടിലേക്ക് വിളംബര ജാഥ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഒ.പ്രദീപ്കുമാര്‍, ജോസ് ബാസില്‍ഡിക്രൂസ്, വി.മനോജ്, അജയന്‍ പൂഴിയില്‍, പോള്‍ ഷിബു, പ്രസാദ് വളവില്‍, എന്നിവര്‍ സംബന്ധിച്ചു.