ന്യൂമാഹി ഫെസ്റ്റ് 2022: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി

ന്യൂമാഹി ഫെസ്റ്റ് 2022: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് 22 മുതല്‍ ജനുവരി ഒന്ന് വരെ നടത്തുന്ന കലാസാംസ്‌കാരിക വിനോദ മേള-ന്യൂമാഹി ഫെസ്റ്റ്- 2022ന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ന്യൂമാഹി ടൗണിന് സമീപം പ്രോഫിറ്റ് സെന്ററിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖര്‍ വിവിധ ദിവസങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കും. ന്യൂമാഹി ടൗണിന് സമീപം ജി.എച്ച്.എ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഫെസ്റ്റ് നടക്കുക.

ഫെസ്റ്റ് തുടങ്ങുന്ന 22നും സമാപിക്കുന്ന ഒന്നിനും മെഗാഷോകള്‍ നടക്കും. 21ന് വിളംബര ജാഥയുണ്ടാവും. ന്യൂമാഹി പെരിങ്ങാടിയിലെ ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ട് സവാരി നടത്താനും സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ന്യൂമാഹി എസ്.എച്ച്.ഒ പി.വി.രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് അര്‍ജുന്‍ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.എ ഷര്‍മിരാജ്, ടി.എച്ച്.അസ്ലം, കെ.വത്സല, വി.കെ തമീം, കെ.എസ് ഷര്‍മിള, മാണിക്കോത്ത് മഗേഷ്, എം.കെ ലത, ഫാത്തിമ കുഞ്ഞിത്തയ്യില്‍, സെക്രട്ടറി കെ.എ ലസിത, അസി. സെക്രട്ടറി ആര്‍. അരുണ്‍ ജിതേഷ്, സംഘാടക സമിതി ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *