കോഴിക്കോട്: 61ാം കേരള സ്‌കൂള്‍ കലോത്സവം പ്രധാന വേദിയുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കും. സ്വാഗതംസംഘം ചെയര്‍മാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി. എ മുഹമ്മദ് റിയാസ് കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിക്കും. എം.എല്‍.എയും സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാനുമായ തോട്ടത്തില്‍ രവീന്ദ്രന്‍, സ്റ്റേജ് – പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം.കെ മുനീര്‍ എം.എല്‍. എ എന്നിവര്‍ സംബന്ധിക്കും. കൂടാതെ വിവിധ കമ്മിറ്റി ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.