മരത്തംകോട് യു.പി സ്‌കൂളില്‍ അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനാചരണം നടത്തി

മരത്തംകോട് യു.പി സ്‌കൂളില്‍ അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനാചരണം നടത്തി

മരത്തംകോട്: ലോക അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി (മരത്തംകോട് മാര്‍ പീലക്‌സിനോസ്) യു.പി സ്‌കൂളില്‍ അറബിക് ഭാഷാ ദിനാചരണവും സമാദരണ സദസ്സും സംഘടിപ്പിച്ചു. കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ അറബിക് മേളയില്‍ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം നേടിയ മരത്തംകോട് സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും അറബിക് ദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വേറിട്ട പരിപാടികള്‍ ശ്രദ്ധേയമായി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം വിതരണം ചെയ്തു. പ്രധാനാധ്യാപിക പി. ശ്രീദേവി ടീച്ചര്‍ അധ്യക്ഷയായിരുന്നു. മദര്‍ പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ ധന്യ, അധ്യാപകരായ സി.എം സീനത്ത്, ഫാദര്‍ സജികുളങ്ങാട്ടില്‍, പി.എം ശൈലജ, സി.പി ലൈലിക, ജീന ജോണ്‍, പി.ടി.എ അംഗങ്ങളായ കെ.കെ നിഷീന, സി.വി കുരിയാക്കോസ്, എ.ഡി ഉല്ലാസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *